മൂവാറ്റുപുഴ: 1989 ലെ കേരള പബ്ലിക് ലൈബ്രറീസ് ആക്ട് പ്രകാരം താലൂക്കിലെ ലൈബ്രറികളുടെ ഗ്രഡേഷൻ‍ 15 ന് ആരംഭിച്ച് 21ന് അവസാനിക്കും. ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ കൺവീനറും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അക്കൗണ്ട്സ് ഓഫീസറുടെ പ്രതിനിധി, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന, താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ അംഗങങ്ങളുമായ ഗ്രഡേഷൻ കമ്മിറ്റിയാണ് ഗ്രന്ഥശാലകൾ പരിശോധിച്ച് ഗ്രേഡുകൾ നിശ്ചയിക്കുന്നത്. താലൂക്കിൽ 73 ലൈബ്രറികളെയാണ് പരിശോധിക്കുന്നത്. ലൈബ്രറികളിൽ ഗ്രഡേഷൻ കമ്മിറ്റി എത്തിചേരുന്ന ദിവസവും സമയവും ഗ്രന്ഥശാലകളെ അറിയിച്ചിട്ടുണ്ട്. പരിശോധനക്ക് ആവശ്യമായ രേഖകൾ ഗ്രഡേഷൻ കമ്മിറ്റി മുമ്പാകെ ഹാജരാക്കുന്നതിന് ലൈബ്രറി ഭാരവാഹികൾ തയ്യാറാകണമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ.ഉണ്ണി എന്നിവർ അറിയിച്ചു.