പെരുമ്പാവൂർ: എയ്ഡഡ് ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രിൻസിപ്പൽമാരുടെ സെൽഫ് ഡ്രോയിംഗ് പദവി എടുത്തു കളഞ്ഞ ധനകാര്യ വകുപ്പിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ എറണാകുളം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. 2024 ഒക്ടോബർ മാസം മുതൽ എയ്ഡഡ് സ്ഥാപനങ്ങളിലെ മുഴുവൻ ശമ്പള ബില്ലുകളും ശമ്പള അരിയർ ബില്ലുകളും അപ്രൂവിംഗ് അതോറിറ്റിയുടെ കൗണ്ടർ സിഗ്നേച്ചർ അംഗീകാരം ഓൺലൈൻ ആയി വാങ്ങണമെന്ന ധനകാര്യ വകുപ്പിന്റെ ഉത്തരവും അടിയന്തരമായി പിൻവലിക്കണം. അല്ലാത്ത പക്ഷം പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുമെന്ന് ഫെഡറേഷൻ എറണാകുളം ജില്ലാ സെക്രട്ടറി ഫ്രാൻസിസ് ഡെൻസൺ, പ്രസിഡന്റ് എൻ.വിഷ്ണു നമ്പൂതിരി, ട്രഷറർ മുഹമ്മദ് റോഷൻ, കൊച്ചിൻ മേഖല സെക്രട്ടറി എ.എം. ജമാൽ എന്നിവർ ആവശ്യപ്പെട്ടു.