ഫോർട്ട്കൊച്ചി: നൈറ്റ് പട്രോളിംഗിനിടെ പൊലീസ് ജീപ്പിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഫോർട്ട്കൊച്ചി പൊലീസ് ഇൻസ്പെക്ടർക്കും പൊലീസുകാരനും പരിക്കേറ്റു. ഇന്നലെ പുലർച്ചെ മൂന്നരയോടെ ഫോർട്ട്കൊച്ചി ദ്രോണാചാര്യക്ക് സമീപത്താണ് അപകടം. ഫോർട്ട്കൊച്ചി പൊലീസ് ഇൻസ്പെക്ടർ എം.എസ് ഫൈസൽ, ഷമീർ എന്നിവർക്കാണ് പരിക്കേറ്റത്. സിഐയുടെ നെറ്റിയിൽ എട്ട് തുന്നലുകളുണ്ട്. ഇവരെ ഫോർട്ട് കൊച്ചി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.