photo
അഖില കേരള ധീവരസഭ വൈപ്പിൻ താലൂക്ക് പ്രവർത്തക സമ്മേളനം നായരമ്പലം മംഗല്യ ഓഡിറ്റോറിയത്തിൽ ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: അഖില കേരള ധീവരസഭ വൈപ്പിൻ താലൂക്ക് പ്രവർത്തക സമ്മേളനവും മഹിള യുവജന സാംസ്‌കാരിക സമ്മേളനവും നായരമ്പലം മംഗല്യ ഓഡിറ്റോറിയത്തിൽ ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എ.കെ. സരസൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി വി.ദിനകരൻ മുഖ്യപ്രഭാഷണം നടത്തി. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു , താലൂക്ക് സെക്രട്ടറി എം.ജി. സുഗുണൻ, സംസ്ഥാന സെക്രട്ടറി കെ.കെ. തമ്പി, ധീവര മഹിളാസഭ സംസ്ഥാന പ്രസിഡന്റ് ശാന്തി മുരളി, ജില്ലാ പ്രസിഡന്റ് കെ.വി. സാബു, ജില്ലാ സെക്രട്ടറി എ.വി. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു.