പെരുമ്പാവൂർ: സേവാദൾ പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സേവാമൂർവന വാരാചരണത്തിന്റെ ഭാഗമായി പട്ടാൽ ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ചു. സേവാദൾ നിയോജകമണ്ഡലം ചെയർമാൻ വിജീഷ് വിദ്യാധരന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പരിപാടി മുൻ കെ.പി.സി.സി സെക്രട്ടറി ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. മുൻ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിൽമാരായ അനിത പ്രകാശ്, ഷീബ ബേബി, അഡ്വ. ടി.ജി. സുനിൽ, പോൾ ചിതലൻ, ഇ.എ. അഫ്സൽ എന്നിവർ സംസാരിച്ചു.