
പള്ളുരുത്തി: മത്സ്യബന്ധനത്തിനിടെ കായലിൽ കാണാതായ ഇടക്കൊച്ചി പീടിയേക്കൽപ്പറമ്പിൽ പി.എസ്. വിമൽ റോയിയുടെ (55) മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാത്രി പത്തോടെയാണ് ഇദ്ദേഹത്തെ മത്സ്യബന്ധനത്തിനിടെ ഇടക്കൊച്ചി കായലിൽ കാണാതായത്. മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ നിന്ന് കായലിലേക്ക് തെന്നി വീഴുകയായിരുന്നു. വള്ളത്തിൽ കൂടെയുണ്ടായിരുന്നയാൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിൽ വിമൽ റോയിയെ കാണാതാവുകയായിരുന്നു. നടപടികൾക്ക് ശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: സിന്ധു. മക്കൾ: അനന്തു, ഐശ്വര്യ. മരുക്കൾ : അനുജ, ജയലാൽ.