y
നഗരസഭാ വാർഡുകളിൽ സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രധിഷേധയോഗം എരൂരിൽ ഏരിയ സെക്രട്ടറി പി.വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ ബി.ജെ.പിയും സംഘപരിവാർ സംഘടനകളും നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കും നഗരസഭയുടെ മാലിന്യ സംസ്കരണത്തിന് എതിരായ നിലപാടിനെതിരെയും നഗരസഭാ വാർഡുകളിൽ സി.പി.എം നേതൃത്വത്തിൽ പന്തംകൊളുത്തി പ്രധിഷേധിച്ചു. എരൂരിൽ ഏരിയാസെക്രട്ടറി പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. ടി.കെ. സാഗർ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, സി.പി.എം നേതാക്കളായ സി.എൻ. സുന്ദരൻ, അഡ്വ. എസ്. മധുസൂദനൻ, യു.കെ. പീതാംബരൻ, ബി.എസ്. നന്ദനൻ, കെ.ടി. അഖില്‍ദാസ്, ഇ.എസ്. രാകേഷ്പൈ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം ചെയ്തു.