accident-chorakkuzhi
കൂത്താട്ടുകുളം ചോരക്കുഴിയിൽ അപകടത്തിൽപ്പെട്ട വാഹനം

കൂത്താട്ടുകുളം: എം.സി റോഡിൽ കോട്ടയം - എറണാകുളം ജില്ലാ അതിർത്തിയായ ചോരക്കുഴിയിൽ ടൂറിസ്‌റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. കാർ യാത്രികരായ ചങ്ങനാശേരി ഡിവൈൻ എൻ.ഡി.എഫിൽ തങ്കച്ചൻ (75), ചെറുമകൾ എസ്തേർ (2) എന്നിവരാണ് മരിച്ചത്. തങ്കച്ചന്റെ ഭാര്യ തങ്കമ്മ (70), മകൻ എബി ജോസഫ് (39), മരുമകൾ ട്രീസ സി. മോനി (26) എന്നിവർക്ക് പരിക്കേറ്റു. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 3.50ന് കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം നഷ്‌ടപ്പെട്ട് എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു. നാട്ടുകാരും മരങ്ങാട്ടുപിള്ളി പൊലീസും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.