jinsan-mathayi

കൂത്താട്ടുകുളം: കിഴകൊമ്പ് കരിപ്പാൽ പാലത്തിന് സമീപം തോട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ യുവാവ് വീണുമരിച്ചു. കൂത്താട്ടുകുളം ചെരുകുന്ന് മലയിൽ ജിൻസൺ മത്തായി (28) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് 3.15ന് ആണ് സംഭവം. പാലത്തിനു മുകളിൽ നിന്ന് ജിൻസൺ തോട്ടിലേക്ക് ചാടുന്നതിനിടെ പാലത്തിന്റെ കൈവരിക്ക് സമീപത്തെ കുടിവെള്ള വിതരണ പൈപ്പിൽ തലയിടിച്ച് വെള്ളത്തിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ കൂത്താട്ടുകുളം അഗ്നിശമന രക്ഷാ സേനാനിലയത്തിൽ എത്തി ഉദ്യോഗസ്ഥരെ അറിയിച്ചു. ഇവർ സ്ഥലത്തെത്തി വെള്ളത്തിൽ അബോധാവസ്ഥയിൽ കിടന്ന ജിൻസണിനെ കരയ്ക്ക് എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ജിൻസൺ മരണപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മാതാപിതാക്കൾ: മത്തായി, ലിസി. സഹോരൻ ജിൻസ്. സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം കൂത്താട്ടുകുളം ടൗൺ പള്ളിയിൽ.