ചോറ്റാനിക്കര: ചോറ്റാനിക്കര ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ആറാംദിനമായ ഇന്ന് രാവിലെ 8. 30ന് കാവിൽ തിരുമറയൂർ രാജേഷ് മാരാരും സംഘവും അവതരിപ്പിക്കുന്ന മേളം. 7 മുതൽ വൈകിട്ട് മൂന്നുവരെ നവരാത്രി സംഗീതോത്സവം,​ നാലുവരെ വീണക്കച്ചേരി. രണ്ട് സ്റ്റേജുകളിലുമായി ക്ലാസിക്കൽ ഡാൻസ്, ഭജന, വനിതാ ചിന്തുപാട്ട്, നൃത്താർപ്പണം, ഭക്തിസംഗീത സന്ധ്യ, തിരുവാതിരകളി, സംഗീതക്കച്ചേരി, ഭക്തിഗാനമേള, ഭരതനാട്യം, നൃത്ത നൃത്യങ്ങൾ. നവരാത്രി പൂജയും പ്രസാദഊട്ടും.