kothamangalam
ശ്രീഹരി നാട്യ കലാക്ഷേത്രം ഡോ. ആർഎൽവി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: പിണ്ടിമന കമ്പനിപടി എസ്.എൻ.ഡി.പി ബിൽഡിംഗിൽ ആരംഭിച്ച ശ്രീഹരി നാട്യ കലാക്ഷേത്ര സ്കൂൾ ഒഫ് പെർഫോമിംഗ് ആർട്സ് ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അദ്ധ്യക്ഷയായി. ഡയറക്ടർ ദേവിക ബൈജു , ആന്റണി ജോൺ എം.എൽ.എ, വാർഡ് മെമ്പർ കെ.കെ. അരുൺ. എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ, പിണ്ടിമന ശാഖാ പ്രസിഡന്റ് എം. അനിൽകുമാർ, കോട്ടേക്കാവ് ഭഗവതി ക്ഷേത്രം പ്രസിഡന്റ് സന്തോഷ് പത്മനാഭൻ, ലസിത മനോജ് കുമാർ, ബിനിഷ തമ്പി, സ്നേഹ ലക്ഷ്മി എന്നിവർ സംസാരിച്ചു.