kothamangalam
എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയൻ സംഘടിപ്പിച്ച ശാഖാ ഭാരവാഹികൾക്കായുള്ള ഏകദിന ശില്പശാല എം.ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: സമുദായം നേരിടുന്ന വെല്ലുവിളികളെ ചെറുക്കാൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേ കഴിയൂവെന്ന് യോഗം മുൻ വൈസ് പ്രസിഡന്റ് എം.ബി. ശ്രീകുമാർ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയൻ മാമലക്കണ്ടത്ത് സംഘടിപ്പിച്ച ശാഖാ ഭാരവാഹികൾക്കായുള്ള ഏകദിനശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖയിലെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചും രേഖകൾ കൃത്യമായി എഴുതി സൂക്ഷിക്കുന്നത് സംബന്ധിച്ചും കോട്ടയം യൂണിയൻ പ്രസിഡന്റ് പി.എം. ശശിയും സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ച് യോഗം കൗൺസിലർ ഷീബ ടീച്ചറും ക്ലാസെടുത്തു. യൂണിയൻ പ്രസിഡന്റ് അജി നാരായണൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി പി.എ. സോമൻ, വൈസ് പ്രസിഡന്റ് കെ.എസ്. ഷിനിൽകുമാർ, മാമലക്കണ്ടം ശാഖാ പ്രസിഡന്റ് പി.കെ. വിജയകുമാർ, സെക്രട്ടറി ഗോപിനാഥ്, കൗൺസിൽ അംഗങ്ങളായ പി.വി. വാസു, എം.വി. രാജീവ്, ടി.ജി. അനി, എം.ബി. തിലകൻ, കെ.ജെ. സജി, സതി ഉത്തമൻ, മിനി രാജീവ്, അജേഷ് തട്ടേക്കാട്, കെ.ആർ. വിനോദ് തുടങ്ങിയവർ സംസാരിച്ചു.