കാഞ്ഞിരമറ്റം: ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് പിറവം നിയോജകമണ്ഡലം കമ്മിറ്റി കാഞ്ഞിരമറ്റത്ത് മുന്നൊരുക്ക ശില്പശാല നടത്തി. കേരള ലായേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. എ. എ. റസാഖ് ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് പിറവം മണ്ഡലം പ്രസിഡന്റ് എം.എം. ബഷീർ മദനി അദ്ധ്യക്ഷനായി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഷ്റഫ് മൂപ്പൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ അനസ് ആമ്പല്ലൂർ, പി.പി. ബഷീർ, കെ.എം. അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു.