കൊച്ചി: എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയിലെ ഗുരുപാദം കുടുംബയൂണിറ്റ് യോഗം ശാഖാ വൈസ് പ്രസിഡന്റ് സതീഷ് കുളങ്ങര ഉദ്ഘാടനം ചെയ്‌തു. ശാഖാ സെക്രട്ടറി ഡോ.എ.കെ. ബോസ് അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്ത് രഘുനാഥ് കാട്ടുങ്കലിനെ ആദരിച്ചു. വനിതാസംഘം പ്രസിഡന്റ് സരസമ്മ രാധാകൃഷ്‌ണൻ, സെക്രട്ടറി ശാന്തിനി സുധീർ, എൻ.എസ്. ഷിബു, എൻ.ജി. ഗിരീഷ്, ഡോ. സുനിൽ, കെ.വി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.