
മുംബയ് കേന്ദ്രമായി, കേന്ദ്ര ആണവോർജ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ടാറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ചിൽ - tifr, ഗ്രാജ്വേറ്റ് സ്കൂൾ 2025 പ്രവേശനത്തിന് അപേക്ഷിക്കാം. സയൻസ്, മാത്‌സ് വിഷയങ്ങളിൽ പി എച്ച്.ഡി, ഇന്റഗ്രേറ്റഡ് എം.എസ്‌സി- പി എച്ച്.ഡി പ്രോഗ്രാമുകൾ എന്നിവയിലേക്കാണ് അവസരം.
കാമ്പസുകൾ
.........................
ടി.ഐ.എഫ്.ആർ ഹൈദരാബാദ്, ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എജ്യുക്കേഷൻ മുംബയ്, ടി.ഐ.എഫ്.ആർ മുംബയ്, സ്കൂൾ ഒഫ് ടെക്നോളജി & കമ്പ്യൂട്ടർ സയൻസ് മുംബയ്, സ്കൂൾ ഒഫ് മാത്തമാറ്റിക്സ് മുംബയ്, ഡിപ്പാർട്ട്മെന്റ് ഒഫ് ബയോളജിക്കൽ സയൻസ് മുംബയ്, നാഷണൽ സെന്റർ ഫോർ റേഡിയോ അസ്ട്രോഫിസിക്സ് പുനെ, നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസ് ബംഗളൂരു, ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസ് ബംഗളൂരു, സെന്റർ ഫോർ ആപ്ലിക്കബിൾ മാത്തമാറ്റിക്സ് ബംഗളൂരു കാമ്പസുകളിലാണ് പ്രവേശനം.
വിഷയങ്ങൾ
..............................
മാത്തമാറ്റിക്സ്, ഫിസിക്സ്, ഫിസിക്സ് ഒഫ് ലൈഫ് ഇന്റർ ഡിസിപ്ലിനറി, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ സയൻസ് & ലേണിംഗ്, ഇൻഫർമേഷൻ & ഡാറ്റ സയൻസ്, സയൻസ് എജ്യുക്കേഷൻ.
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദ- ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പി എച്ച്.ഡിക്ക് പ്രതിമാസം 42,000 രൂപ ലഭിക്കും. ഇന്റഗ്രേറ്റഡ് പി എച്ച്.ഡിക്ക് ആദ്യ വർഷം 25000 രൂപയും രണ്ടാം വർഷം 37000 രൂപയും പി എച്ച്.ഡി രജിസ്ട്രേഷന് ശേഷം 42000 രൂപയും ലഭിക്കും.
പ്രവേശന പരീക്ഷ
........................
ഡിസംബർ എട്ടിന് രണ്ടു സെഷനുകളായി നടക്കുന്ന ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. രാവിലെ 9 മുതൽ 12 വരെ കെമിസ്ട്രി, ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ് & ലേണിംഗ്, ഇൻഫർമേഷൻ & ഡാറ്റ സയൻസ് വിഷയങ്ങളിൽ പരീക്ഷ. 9 മുതൽ 11 വരെ ബംഗളൂരു സെന്റർ ഫോർ ആപ്ലിക്കബിൾ മാത്തമാറ്റിക്സിലെ മാത്തമാറ്റിക്സ് പരീക്ഷ. ഉച്ചയ്ക്ക് 2 മുതൽ 4.30 വരെ ബയോളജി. 2 മുതൽ 5 വരെ മറ്റ് മാത്തമാറ്റിക്സ്- സയൻസ് പ്രോഗ്രാമുകളിലേക്കുള്ള പരീക്ഷ.
കോഴിക്കോട്, കൊച്ചി, ആലപ്പുഴ, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.
വെബ്സൈറ്റ്: www.tifr.res.in/academics.
അവസാന തീയതി: 20.10.2024.