residence
ഐയ്ക്കാട്ടു കടവ് ഹരിത റസിഡന്റ്സ് അസോസിയേഷൻ നടത്തിയ പ്രതിഷേധ യോഗം മുൻ നഗരസഭ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: പീച്ചാനിക്കാട് ഐയ്കാട്ടുകടവിൽ അമലാ ഫെല്ലോഷിപ്പിന്റെ പാടശേഖരം നികത്തുന്നതിനെതിരെ ഹരിത റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധയോഗം മുൻ നഗരസഭാ ചെയർമാനും വാർഡ് കൗൺസിലറുമായ റെജി മാത്യു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ബിജു മാത്യു അദ്ധ്യക്ഷനായി. സി.പി.എം അങ്കമാലി ഏരിയാ കമ്മിറ്റി അംഗം സച്ചിൻ കുര്യാക്കോസ്, പത്താം വാർഡ് കൗൺസിലർ പി.ആർ. രഘു, പാറക്കടവ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ആർ. രാജേഷ്, സെബാസ്റ്റ്യൻ വാഴക്കാല, മുൻ കൗൺസിലർമാരായ ഷോബി ജോർജ്, സ്റ്റെല്ല ജോർജ്, ഷിബു വർഗീസ്, ജിൻറോ ജോർജ്, ലിറ്റി രാജേഷ്, പി.കെ. സാജു, കെ.പി. ഗോപാലകൃഷ്ണൻ, എ.എസ്. ഹരിദാസ്, കെ.ബി. സുരേഷ് എന്നിവർ പ്രസംഗിച്ചു.