അങ്കമാലി: ഡി.വൈ.എഫ്.ഐ പാലിശേരി സംഘടിപ്പിച്ച ആറാമത് അഖില കേരള ഓണംകളി മത്സരം മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. സിനിമാതാരം സിനോജ് വർഗീസ്, ചലച്ചിത്ര സംവിധായകൻ വിനോദ് ലീല, ഗായകനും സംഗീത സംവിധായകനുമായ മണികണ്ഠൻ പെരുമ്പടപ്പ്, നാടൻപാട്ട് കലാകാരൻ പ്രശാന്ത് പങ്കൻ, ജി.സി.ഡി.എ എക്‌സിക്യുട്ടീവ് അംഗം അഡ്വ. കെ.കെ ഷിബു, മാത്യൂസ് കോലഞ്ചേരി, സംഘാടകസമിതി ചെയർമാൻ കെ.പി.അനീഷ്, കൺവീനർ സുനു സുകുമാരൻ എന്നിവർ സംസാരിച്ചു . ഓണംകളി മത്സരത്തിൽ നാദം ആർട്സ് നെല്ലായി ഒന്നാം സ്ഥാനം കരസ്ഥമാക്കി.