മൂവാറ്റുപുഴ: ഫാർമേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന ഹരിതോത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്ന് 11.30ന് നഗരസഭ ചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനം ചെയ്യും വൈസ് ചെയർപേഴ്സൺ സിനി ബിജു അദ്ധ്യക്ഷത വഹിക്കും. ഹരിതോത്സവം 17ന് സമാപിക്കുമെന്ന് ഡയറക്ടർ പി.വി. മാത്യു, കൺവീനർ സതീഷ് ഭരതൻ എന്നിവർ അറിയിച്ചു. കൃഷിയുമായി ബന്ധപ്പെട്ട വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും ഉണ്ടാകും. പരിശീല പരിപാടികളും നടക്കും. കൂടുതൽ വിവരങ്ങൾക്കും സ്റ്റാൾ ബുക്ക് ചെയ്യുന്നതിനും രജിസ്ട്രേഷനും 9495666571,9562369001 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.