
കൊച്ചി: വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഗോവയിലെ തിരുശേഷിപ്പ് ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ഗോവയിലെ ആർ.എസ്.എസ് നേതാവ് സുഭാഷ് വെലിങ്കറുടെ പ്രസ്താവനയിൽ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ.) പ്രതിഷേധിച്ചു. പ്രസ്താവന പിൻവലിച്ച് ആർ.എസ്.എസ് ക്രൈസ്തവരോട് മാപ്പ് പറയണം. മതവിദ്വേഷ പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണം. രാജ്യത്തെ മതേതരത്വത്തിന് ഭംഗം വരുന്ന ഒരു നടപടിയും ക്രൈസ്തവരുടെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നും അത്തരം പ്രകോപനങ്ങളിൽ വീഴുന്നവരല്ല കേരളത്തിലെ ക്രൈസ്തവർ എന്നും കെ.എൽ.എ.സി സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ പറഞ്ഞു.