തൃപ്പൂണിത്തുറ: തിരുവനന്തപുരം ഓക്സ്‌ഫോർഡ് പബ്ലിക് സ്കൂളിൽ നടന്ന ക്ലസ്റ്റർ-11 ഖോ-ഖോ ഫൈനൽ മത്സരത്തിൽ പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ അണ്ടർ14 പെൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് നേടി. 14ന് ഹരിയാനയിൽ വച്ച് നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടി. അണ്ടർ19 പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാംസ്ഥാനം നേടി.