
കൊച്ചി: സി.ബി.എസ്.ഇ സ്കൂളുകളുടെ കൊച്ചി സഹോദയ കലോത്സവം 14 മുതൽ 16വരെ തിരുവാണിയൂർ കൊച്ചിൻ റിഫൈനറീസ് സ്കൂളിലും പുത്തൻകുരിശ് പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിലുമായി നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14ന് രാവിലെ 8.30ന് ചലച്ചിത്ര നടി മുത്തുമണി സോമസുന്ദരൻ ഉദ്ഘാടനം ചെയ്യും. രതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം, സംഘനൃത്തം, തിരുവാതിര, മാർഗ്ഗംകളി, കോൽകളി, തുടങ്ങി 140 ഇനങ്ങളിൽ 43 സ്കൂളുകളിൽ നിന്നായി മൂവായിരത്തിലധികം പ്രതിഭകൾ മാറ്റുരയ്ക്കും. കൊച്ചി സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ് വിനുമോൻ കെ. മാത്യു, കോ-കൺവീനർ മനോജ് ജോൺ, സെക്രട്ടറി വി. പ്രതിഭ, ട്രഷറർ ഇ. പാർവതി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.