kalunk
'വെളിയത്ത് നാട് തണ്ടീരിക്കൽ-പറേലിപള്ളം റോഡിലെ കലുങ്ക് പൊളിച്ച നിലയിൽ

ആലങ്ങാട്: വെളിയത്തുനാട് തണ്ടിരിക്കൽ - പറേലിപ്പള്ളം റോഡിലെ കലുങ്ക് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ കുത്തിപ്പൊളിച്ചതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. എത്രയും വേഗം സമീപവാസികൾക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കി നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കാലപ്പഴക്കവും കലുങ്കിന്റെ അടിവശം പൊളിഞ്ഞുകിടക്കുന്നത് മൂലം മഴ വെള്ളം ഒഴുകിപ്പോകാൻ കഴിയാത്തതിനാലാണ് കലുങ്ക് പൊളിച്ച് നീക്കിയത്. എന്നാൽ കാൽനട യാത്രയ്ക്കോ ഇരു ചക്ര വാഹനങ്ങൾക്ക് പോകുവാനോ വഴിയൊരുക്കാതെ കലുങ്ക് പൊളിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

സമരത്തിന് റഷീദ് കൊടിയൻ, ഉമൈർ, എസ്.ബി.എം. അലി, മുഫീസ്, മനാഫ് പാറാന, നിസാർ പള്ളത്ത് എന്നിവർ

നേതൃത്വം നൽകി.

എന്നാൽ കലുങ്ക് പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുന്നേ അറിയിപ്പ് നൽകിയിരുന്നുവെന്നാണ് കരാറുകാരന്റെ വിശദീകരണം.