
കൊച്ചി: ഐ.എം.എ കൊച്ചി ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ രക്തദാന വാരാചരണം സമാപനം ഐ.എം.എ ഹൗസിൽ ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു.
129 തവണ രക്തദാനം നിർവഹിച്ച 65കാരൻ എൻ.പി. സതീശനെ ആദരിച്ചു. ബ്ലഡ് ബാങ്ക് ചെയർമാൻ ഡോ.കെ. നാരായണൻകുട്ടി അദ്ധ്യക്ഷനായി. ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. ജേക്കബ് എബ്രഹാം, പോപ്പുലർ വെഹിക്കിൾസ് വൈസ് പ്രസിഡന്റ് സോമി കെ. ചെറുവത്തൂർ, ഐ.എം.എ ഹൗസ് ചെയർമാൻ ഡോ.വി.പി. കുരി ഐപ്പ്, ബ്ലഡ് ബാങ്ക് സെക്രട്ടറി ഡോ.എം.ഐ. ജുനൈദ് റഹ്മാൻ, മെഡിക്കൽ ഓഫീസർ ഡോ. രമാമേനോൻ, ട്രഷറർ ഡോ.എം. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.