പിറവം: പള്ളിക്കാവ് ഭഗവതിക്ഷേത്രത്തിൽ നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി 23-ാമത് ഭാഗവതസപ്താഹ യജ്ഞത്തിന് തുടക്കമായി. പെരിന്തൽമണ്ണ രാമപുരം തെക്കേടത്ത് നാഗരാജൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ഒറ്റപ്പാലം ദിലീപ് നമ്പൂതിരി, രാജേഷ് രാമയ്യർ കോഴിക്കോട് എന്നിവരാണ് സഹാചാര്യന്മാർ. യജ്ഞശാലയിൽ മേൽശാന്തി പുല്യാട്ട് രാമൻ ഭട്ടതിരി ദീപപ്രകാശനം നടത്തി. ദേവസ്വം സമിതി പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ, സെക്രട്ടറി വി.എസ്. സോമശേഖരൻ നായർ, വി.കെ. ശങ്കരൻ നായർ, കെ.ടി. രജീഷ്, കെ.എൻ. ശശിധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു. വിജയദശമി ദിനമായ 13ന് യജ്ഞം സമാപിക്കും. രാവിലെ പൂജയെടുപ്പിന് ശേഷം യജ്ഞാചാര്യൻ കുട്ടികളെ എഴുത്തിനിരുത്തുമെന്ന് ക്ഷേത്രംസമിതി ഭാരവാഹികൾ അറിയിച്ചു.