snvhss-paravur
നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ശില്പശാല സ്കൂൾ മാനേജർ സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ നവതി ആഘോഷങ്ങളുടെ ഭാഗമായി ഗണിത ശാസ്ത്ര ക്ളബിന്റെ നേതൃത്വത്തിൽ പ്രകൃതിയിലെ ഗണിതം, ഗണിതം നിത്യജീവിതത്തിൽ എന്നീ വിഷയങ്ങളിൽ ശില്പശാല നടത്തി. സ്കൂൾ മാനേജർ സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് അദ്ധ്യക്ഷനായി. അസി. മാനേജർ പി.എസ്. ജയരാജ്, പ്രിൻസിപ്പൽ വി. ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ. ബിജു, രാധി രാജൻ, പി.കെ. സൂരജ്, പി.കെ. നിഷ എന്നിവർ സംസാരിച്ചു. ചിത്രകാരൻ വാൻഗോഗ് വാലത്ത് ശില്പശാല നയിച്ചു.