പിറവം: പിറവം നഗരസഭയും സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രവും സംയുക്തമായി നടത്തിയ 'വായോ റീഫ്രഷ് ടൂകെ ടൂഫോർ" വളരുന്ന കേരളം വളർത്തിയവർക്ക് ആദരം വയോജന വാരാചരണ വാർഷികാഘോഷ പരിപാടി വലിയപള്ളി പാരിഷ് ഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.പി. സലിം അദ്ധ്യക്ഷനായി. സിനിമാതാരം സാജു നവോദയ മുഖ്യാതിഥിയായി. സംസ്ഥാന സർക്കാരിന്റെ വയോസേവന അവാർഡും ലോക ഏഷ്യൻ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി വ്യക്തിഗത നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത മുൻ എം.എൽ.എ എം.ജെ. ജേക്കബിനെ ആദരിച്ചു.
സ്ഥിരം സമിതി അദ്ധ്യക്ഷരായ ജിൽസ് പെരിയപ്പുറം, ജൂബി പൗലോസ്, ഷൈനി ഏലിയാസ്, അഡ്വ. ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, നഗരസഭാ കൗൺസിലർമാർ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ വി.ജെ. ബിനോയ്, വയോമിത്രം ജില്ലാ കോ ഓർഡിനേറ്റർ ആർ. ദിവ്യ, വയോമിത്രം കോ ഓർഡിനേറ്റർ എൽബി പൗലോസ് തുടങ്ങിയവർ സംസാരിച്ചു. ഡോ.സഞ്ജയ് പ്രകാശ്, ഡോ. പ്രിയ റേച്ചൽ, ജിഷ പൗലോസ്, ജീന പോൾ, പ്രദീഷ് കുമാർ എസ്. ജിസ്മോൾ എൽദോസ്, ആർ. ദർശന രമേശ് എന്നിവർ നേതൃത്വം നൽകി.
700 ഓളം വയോജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് സദ്യയും വയോജങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.