ചേരാനല്ലൂർ: എസ്.എൻ.ഡി.പി യോഗം വാലം - ഇടയക്കുന്നം ശാഖയുടെ
വയൽവാരം കുടുംബയോഗം ചേർന്നു. മൂലങ്കുഴി എം.കെ.സുനിലിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി കെ.എ. അനൂപ് അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി എം.വി. രവി, പ്രസിഡന്റ് ലളിത പീതാംബരൻ, വൈസ് പ്രസിഡന്റ് ഐ. ശശിധരൻ, യൂണിയൻ കമ്മിറ്റി അംഗം വി. ജെ. സോജൻ, കൺവീനർ നിഷ ഷാജി, ജോ.കൺവീനർ ശോഭ ബാബു, കമ്മിറ്റി അംഗങ്ങളായ ടി.ജി. മോഹനൻ, എ.ബി. അരുൺ, ഷീല രവീന്ദ്രൻ, പ്രിയ രാജേഷ്, സോമിനി ജയപ്രകാശ്, ഗുരുകൃപ ബാലജനയോഗം പ്രസിഡന്റ് നിവിൻ വിനീഷ്, സെക്രട്ടറി ധന്യശ്രീ എന്നിവർ പങ്കെടുത്തു.