 
കൊച്ചി: തൃശൂർ ആസ്ഥാനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ കാക്കനാട് ശാഖ കളക്ടർ എൻ.എസ്.കെ. ഉമേഷും തിരുവാണിയൂർ ശാഖ ഇസാഫ് ബാങ്ക് ചെയർമാൻ പി.ആർ. രവിമോഹനും ഉദ്ഘാടനം ചെയ്തു. തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്‌സൺ രാധാമണി പിള്ള, കൗൺസിലർ ദിലീപ്. സി.ടി, തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദാമ്മ നാരായണൻ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എറണാകുളം വൈസ് പ്രസിഡന്റ് അസീസ് മൂലയിൽ, ബാങ്ക് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സുദേവ്‌കുമാർ, ബ്രാഞ്ച് ബാങ്കിംഗ് ഹെഡ് രജീഷ് കളപ്പുരയിൽ എന്നിവർ സംസാരിച്ചു.