
കൊച്ചി: കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷൻ കെ. കേളപ്പന്റെ 53ാമത് ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു. കേരളത്തിലെ സ്വാതന്ത്ര്യസമര പരിപാടികൾക്ക് സജീവ നേതൃത്വം നൽകിയ കേരളഗാന്ധി കെ. കേളപ്പൻ സാമൂഹ്യ പരിഷ്‌കരണ പ്രക്ഷോഭങ്ങളിൽ നല്കിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും ഗാന്ധിയൻ ആദർശ പ്രചാരണത്തിന് കേരളത്തിൽ നേതൃത്വം നൽകിയ മഹത് വ്യക്തിത്വമാണെന്നും യോഗം അനുസ്മരിച്ചു. ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ എം.എൻ. ഗിരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി.ഡി മജീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിളയോടി വേണുഗോപാൽ, കൗൺസിലർ അഭിലാഷ് തോപ്പിൽ, സുരേഷ് വർമ്മ, അയൂബ് മേലടത്ത് തുടങ്ങിയവർ സംസാരിച്ചു.