palakkuzha-gm
പാലക്കുഴ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച മൾട്ടി ജിം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്മിത എൽദോസ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: പാലക്കുഴ ഗ്രാമപഞ്ചായത്തിൽ പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ച മൾട്ടി ജിം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.എ ജയ അദ്ധ്യക്ഷയായി. പാമ്പാക്കുട ബ്ലോക് പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപയും, പാലക്കുഴ പഞ്ചായത്തിന്റെ 2023-24 പദ്ധതിയിൽപ്പെടുത്തിയാണ് പാലക്കുഴ ഇ.എം.എസ് മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിൽ മൾട്ടി ജിം പ്രവർത്തനം ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ എൻ.കെ. ജോസ്, ആലിസ് ഷാജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിജു മുണ്ടുപ്ലാക്കിൽ തുടങ്ങിയവർ സംസാരിച്ചു.