പള്ളുരുത്തി: ഭാസി പനക്കൻ രചിച്ച "കൊളുത്ത് " നോവൽ പ്രകാശനം ചെയ്തു. എൻ.എസ്. മാധവൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീഭവാനീശ്വര ക്ഷേത്ര കല്യാണ മണ്ഡപത്തിൽ നടന്ന യോഗത്തിൽ നാടക് മേഖല പ്രസിഡന്റ് കൊച്ചിൻ ബാബു അദ്ധ്യക്ഷനായി. സാഹിത്യകാരൻ സേവ്യർ ജെ. ആമുഖ പ്രഭാഷണം നടത്തി. ഫ്രാൻസിസ് നൊറോണയിൽ നിന്ന് ബോണി തോമസ് പുസ്തകം ഏറ്റുവാങ്ങി. വി.എൻ. പ്രസന്നൻ, മണിലാൽ രാഘവൻ, ഫ്രാൻസീസ് ഈരവേലിൽ, ഭാസി പനക്കൻ, വി.പി. സ്റ്റാലിൻ തുടങ്ങിയവർ സംസാരിച്ചു.