കൊച്ചി: പ്രീപെയ്ഡ് ഓട്ടോ സംവിധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) റെയിൽവേ ഏരിയ മാനേജരുടെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കൊച്ചി പെർമിറ്റ് ഉള്ളവർക്ക് മാത്രമായി പ്രീപെയ്ഡ് സിസ്റ്റം നിജപ്പെടുത്തിയ നടപടി യാത്രക്ലേശമുണ്ടാക്കുന്നുവെന്ന് സംഘടന കുറ്റപ്പെടുത്തി. ഗേൾസ് സ്‌കൂൾ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് ഏരിയ മാനേജരുടെ ഓഫീസിനു മുൻപിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി ടി.സി. സൻജിത്ത് ഉദ്ഘാടനം ചെയ്തു. എസ്.ബി. സിജോ അദ്ധ്യക്ഷനായി. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി
കെ.ആർ. റെനീഷ്, വി.എസ്. സുനിൽകുമാർ, എം.എസ്. രാജു, ബിനു വർഗീസ്, സമദ് എബ്രഹാം, റോക്കി ജിബിൻ എന്നിവർ സംസാരിച്ചു.