ആലുവ: പൊലീസ്, ആർ.എസ്.എസ് കൂട്ടുകെട്ടിനെതിരെ എസ്.ഡി.പി.ഐ അലുവ മണ്ഡലം കമ്മിറ്റി പത്തിന് വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എം. അബു നയിക്കുന്ന ജാഥ രാവിലെ എട്ടിന് കൈപ്രയിൽ ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.45ന് കുന്നത്തേരിയിൽ സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി കെ.എം. ലത്തീഫ്, വൈസ് പ്രസിഡന്റ് എൻ.കെ. നൗഷാദ്, സലീം കുഴിവേലിപ്പടി, മനോജ് മൈലൻ എന്നിവർ പങ്കെടുത്തു.