
കൊച്ചി: കെ.എസ്.ഇ.ബി പോസ്റ്റിൽ കേബിൾ വലിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആലുവ ഡിവിഷൻ എക്സിക്യുട്ടിവ് എൻജിനിയർക്ക് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ നിർദ്ദേശം. കെ.എസ്.ഇ.ബി പോസ്റ്റിൽ സ്ഥാപിച്ചിരുന്ന കേബിളിൽ കുരുങ്ങി കളമശേരി ഇഖറ മസ്ജിദ് ഇമാമിന് പരിക്കേറ്റ സംഭവത്തിലാണിത്.
അനധികൃതമായി സ്ഥാപിച്ച കേബിൾ ആരുടേതാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മുൻസിപ്പൽ സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചിരുന്നു. കേബിളിന്റെ ഉടമയെ കണ്ടെത്താൻ കളമശേരി പൊലീസ് എസ്.എച്ച്.ഒ അയച്ച കത്തിന് 10 ദിവസത്തിനകം കെ.എസ്.ഇ.ബി അധികൃതർ മറുപടി നൽകണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. 17ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് വീണ്ടും പരിഗണിക്കും