
കൊച്ചി: മഹാഗായകൻ കിഷോർ കുമാറിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ 37 -ാം ചരമ വാർഷികദിനമായ ഈ മാസം 13ന് ലെറ്റ്സ് സിംഗ് മ്യൂസിക് ഗ്രൂപ്പ് ഫേസ്ബുക്ക് ലൈവിൽ കിഷോർകുമാർ സംഗീത രാത്രി സംഘടിപ്പിക്കും. സംഗീത സംവിധായകൻ ബേണി വൈകിട്ട് ഏഴിന് സംഗീതപരിപാടി ഉദ്ഘാടനം ചെയ്യും. ഗായകരായ പ്രദീപ് സോമസുന്ദരം, ജൂനിയർ മെഹബൂബ്, കൊച്ചിൻ വില്യംസ്, മേരി ദാസ് തോപ്പിൽ ആന്റോ, അൽകാ അഷ്കർ, ഷിഫാന ഷാജി, മെഹ്താബ് അസീം, കൊച്ചിൻ നൗഷാദ്, യഹിയ അസീസ് തുടങ്ങി 25 ഓളം ഗായകർ കിഷോർ കുമാറിന്റെ മനോഹരമായ ഗാനങ്ങൾ ആലപിക്കുമെന്ന് ഗ്രൂപ്പ് ഭാരവാഹികൾ അറിയിച്ചു.