photo
പള്ളിപ്പുറം ഗവ. എൽ. പി സ്‌കൂളിൽ സംഘടിപ്പിച്ച 'പ്ലാവിലക്കഞ്ഞി '

വൈപ്പിൻ: പഴയകാല ഭക്ഷണ രീതി കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി പ്ലാവിലക്കഞ്ഞി എന്ന പേരിൽ പള്ളിപ്പുറം ഗവ. എൽ.പി സ്‌കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കഞ്ഞിയും പുഴുക്കും ചമ്മന്തിയും പപ്പടവും തയ്യാറാക്കി കുട്ടികൾക്ക് വിളമ്പി. പ്ലാവില ഉപയോഗിച്ചാണ് കുട്ടികൾ കഞ്ഞി കോരി കുടിച്ചത്. സ്‌കൂളിലെ മുൻ പ്രധാന അദ്ധ്യാപകൻ കൃഷ്ണനാണ് മുൻകൈയ്യെടുത്തത്. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ പങ്കെടുത്തു. പി.ടി.എ. പ്രസിഡന്റ് സിബിൻ സേവ്യർ മാളിയേക്കൽ ചടങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. പ്രധാനാദ്ധ്യാപിക സാലി നന്ദി പ്രകാശിപ്പിച്ചു.