y
പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല വയോജനകേന്ദ്രം വാർഷിക പൊതുയോഗം കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.കെ. ശിവൻ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല വയോജനകേന്ദ്രം വാർഷിക പൊതുയോഗം കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.കെ. ശിവൻ ഉദ്ഘാടനം ചെയ്തു. വയോജനകേന്ദ്രം പ്രസിഡന്റ് കെ.വി. ഉമ്മർ അദ്ധ്യക്ഷനായി. ഗ്രന്ഥശാല പ്രസിഡന്റ് ഡോ. വി.എം. രാമകൃഷ്ണൻ, ടി.സി. ഗീതാദേവി, എസ്. വേണു, ടി. ഗോപാലകൃഷ്ണൻ, ലൈല അപ്പുക്കുട്ടൻ, ഉഷാകുമാരി വിജയൻ, പി.എം. അജിമോൾ, കെ.എസ്. ജയപ്രകാശ്, ഗ്രന്ഥശാല സെക്രട്ടറി വി.ആർ. മനോജ് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി രമണി പുരുഷോത്തമൻ (പ്രസിഡന്റ്), ടി. രാജു, കെ.പി. പുഷ്പവല്ലി (വൈസ് പ്രസിഡന്റുമാർ), കെ.കെ. സുഭാഷ് (സെക്രട്ടറി), ലൈല അപ്പുക്കുട്ടൻ, എസ്. വേണു, കെ.ആർ. അപ്പു (ജോ. സെക്രട്ടറിമാർ), കെ.വി. ഉമ്മർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.