ആലുവ: നഗരമദ്ധ്യത്തിൽ റെയിൽവേ സ്‌റ്റേഷൻ സ്‌ക്വയറിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിനശിച്ചു. ശ്രീമൂലനഗരം കാവശേരി മോഹനന്റെ ബൈക്കാണ് കത്തിയത്. ഇന്നലെ രാവിലെ 11നാണ് സംഭവം. മോഹനൻ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോഴാണ് എൻജിൻ ഭാഗത്ത് നിന്ന് തീപിടിച്ചത്. ചാടിയിറങ്ങിയതിനാൽ മോഹനൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അസി. സ്റ്റേഷൻ ഓഫിസർ എം.ജി. ബിജുവിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന ഒരു മിനിറ്റിനുള്ളിൽ എത്തി തീയണച്ചു. അതിനാൽ പെട്രോൾ ടാങ്കിലേക്കും സമീപത്ത് പാർക്ക് ചെയ്‌തിരുന്ന മറ്റ് ഇരുചക്രവാഹനങ്ങളിലേക്കും തീ പടർന്നില്ല.