pic
സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ജനറൽ മാനേജർ ആന്റോ ജോർജ്, സീനിയർ ജനറൽ മാനേജർ എസ്.എസ്. ബിജി എന്നിവരിൽനിന്ന് ഏറ്റുവാങ്ങി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു. ബി.പി.സി.എൽ കൊച്ചി റിഫൈനറി എക്‌സിക്യുട്ടീവ് ഡയറക്ടർ എം. ശങ്കർ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ. ഷീബാ ലാൽ, പി.ആർ. റെനീഷ്, പ്രിയ പ്രശാന്ത് തുടങ്ങിയവർ സമീപം

കൊച്ചി: ബഹുരാഷ്ട്ര കമ്പനികളുടെ ഭക്ഷണവിതരണ സ്ഥാപനങ്ങളിലുള്ള സെൽഫ് ബില്ലിംഗ് കിയോസ്ക് സമൃദ്ധിയിൽ പ്രവർത്തനമാരംംഭിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചിരിക്കുന്ന കിയോസ്കിന്റെ സാങ്കല്പികരൂപം സമൃദ്ധിയുടെ മൂന്നാംവാർഷികാഘോഷ ചടങ്ങിൽ

സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ജനറൽ മാനേജർ ആന്റോ ജോർജ്, സീനിയർ ജനറൽ മാനേജർ എസ്.എസ്. ബിജി എന്നിവരിൽനിന്ന് ഏറ്റുവാങ്ങി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സീനിയ ടെക്നോളജീസ് എന്ന സ്ഥാപനമാണ് കിയോസ്കിന്റെ നിർമ്മാതാക്കൾ. ഓ‌ർഡർ എടുക്കുന്ന സമയത്ത് എന്തൊക്കെ ഭക്ഷണമാണോ ഉള്ളത് അവ മാത്രമേ സ്ക്രീനിൽ തെളിയൂ. ഓരോ ഭക്ഷണവും തീരുന്നതിന് അനുസരിച്ച് അവ സ്ക്രീനിൽ നിന്ന് മാറ്റാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഏത് ഭക്ഷണം, എത്ര എണ്ണം എന്നിവ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. ഓരോ ഭക്ഷണത്തിന് മുമ്പിലും കാണിച്ചിട്ടുള്ള ഈ ഓപ്ഷനിൽ ക്ലിക്കുചെയ്ത് കൺഫർമേഷൻ കൊടുത്താൽ യു.പി.ഐ ക്യുആ‌ർ കോഡ് ലഭിക്കും. ഇത് സ്കാൻ ചെയ്ത് പണമടച്ചാൽ പ്രിന്റഡ് ബില്ല് മെഷീനിൽനിന്ന് ലഭിക്കും. ഇത് കൗണ്ടറിൽ കാണിച്ചാൽ ഓർഡർചെയ്ത ഭക്ഷണം ലഭിക്കും. രണ്ട് മെഷീനുകളാണ് സമൃദ്ധിയിൽ സ്ഥാപിച്ചിട്ടുള്ളത്.

ഇതുകൂടാതെ സമൃദ്ധിയിൽ തയ്യാറായിട്ടുള്ള ഭക്ഷണങ്ങൾ നോക്കാനുള്ള മറ്റ് രണ്ട് സ്ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിൽനിന്ന് ഏത് ഭക്ഷണമാണ് ആവശ്യമുള്ളതെന്ന് നോക്കി കൗണ്ടറിലെത്തി പണമടച്ച് ഭക്ഷണംവാങ്ങാം. യു.പി.ഐ അക്കൗണ്ടുകളില്ലാത്തവ‌ർക്ക് ഇത് ഏറെ ഉപകരിക്കും.