കൊച്ചി: മുഖ്യമന്ത്രി രാജിവക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി ജില്ലാ കമ്മിറ്റി സിറ്റി പൊലീസ് കമ്മീഷണറേറ്റിലേക്ക് മാർച്ച് നടത്തി. യു.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ടി.സി. വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷനായി.

ആർ.എസ്.പി കേന്ദ്രകമ്മിറ്റി അംഗം അഡ്വ.പി.ജി. പ്രസന്നകുമാർ, എ.എസ്. ദേവപ്രസാദ്, ബേബി പാറേക്കാട്ടിൽ, അഷറഫ് പാളി എന്നിവർ പ്രസംഗിച്ചു.

മറൈൻഡ്രൈവിൽ നിന്നാരംഭിച്ച മാർച്ച് യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ ഫ്‌ളാഗ് ഓഫ് ചെയ്തു.