മൂവാറ്റുപുഴ: നിർമല അലൂമിനി അസോസിയേഷൻ മൂവാറ്റുപുഴ (നാം) മൂവാറ്റുപുഴ കോ-ഓപ്പറേറ്റീവ് സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പഠനവൈകല്യങ്ങളും പെരുമാറ്റ പ്രശ്നങ്ങളും നേരിടുന്ന കുട്ടികൾക്കായി ആരംഭിച്ച ഏർലി ഇന്റർവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം പി.ബി. നൂഹ് നിർവഹിച്ചു. ചടങ്ങിൽ നാം പ്രസിഡന്റ് അഡ്വ. ഒ.വി. അനീഷ് അദ്ധ്യക്ഷനായി. നാം വിദ്യാകിരൺ പ്രൊജക്ട് കോ ഓർഡിനേറ്റർ രാജേഷ് മാത്യു, ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ, മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, ഡോ. സാറ നന്ദന മാത്യു , പോൾ പി.തോമസ്, ഡോ. സി.സി. നീലിമ, ആശുപത്രി ചെയർമാൻ അഡ്വ. ഇസ്മയിൽ, നിർമല എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ഫാ. ഡോ. ആന്റണി പുത്തൻകുളം, ജോസ് കുരിയാക്കോസ്, നിഷ അഷറഫ്, സി. ചന്ദ്രബാബു, സൈക്കോളജിസ്റ്റ് അർപ്പിത സച്ചിന്ദ്രൻ, നാം ട്രഷറർ ശിവദാസ് ടി. നായർ എന്നിവർ സംസാരിച്ചു.