മൂവാറ്റുപുഴ : നിയമസഭയിൽ മാത്യു കുഴൽനാടൻ എം.എൽ.എയെ കയ്യേറ്റം ചെയ്ത വാച്ച് ആൻഡ് വാർഡൻമാർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ, മഞ്ഞള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മൂവാറ്റുപുഴ പാർട്ടി ഓഫിസിൽ നിന്ന് ആരംഭിച്ച പ്രകടനം പോസ്റ്റോഫീസ് ജംഗ്ഷനിൽ സമാപിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.എം. സലിം യോഗം ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ അദ്ധ്യക്ഷനായി. ജോസ് പെരുമ്പിള്ളിക്കുന്നേൽ, പി.എസ്. സലിം, സുഭാഷ് കടയ്ക്കോട്, കെ.ജി. രാധാകൃഷ്ണൻ, കെ.എ. അബ്ദുൾ സലാം, പി.പി. ജോളി, ഷാൻ പ്ലാക്കുടി തുടങ്ങിയവർ സംസാരിച്ചു.