കൊച്ചി: ക്യാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് സഹപ്രവർത്തകയായ യുവതിയും ബന്ധുവും ദമ്പതികളുടെ10 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി. തൃപ്പൂണിത്തുറ സ്വദേശിനി കീർത്തനയും പ്രതാപനും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് പുത്തൻകുരിശ് സ്വദേശികളായ വീണ വർഗീസും ഭർത്താവ് ബേസിലും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നോർക്കയിൽ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ പ്രതാപൻ 12 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ബാങ്ക് അക്കൗണ്ട് വഴി സെപ്തംബർ, നവംബർ മാസങ്ങളിലായി പണം കൈമാറി. ജോലിയും വിസയും സംബന്ധിച്ച് അറിയിക്കാത്തതിനെ തുടർന്ന് ചോദിച്ചപ്പോൾ നടപടികൾ തുടരുകയാണെന്നും ഫെബ്രുവരിയൽ ജോലി ശരിയാകുമെന്നും അറിയിച്ചു. ഏഴുമാസം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതായതോടെ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇവർ നൽകിയ 10 ലക്ഷം രൂപയുടെ ചെക്ക് പണമില്ലാതെ തിരിച്ചുവന്നു. പുത്തൻകുരിശ്, അങ്കമാലി സ്റ്റേഷനുകളിലും എറണാകുളം റൂറൽ പൊലീസിലും പരാതി നൽകിയെങ്കിലും പണം തിരികെ കിട്ടാൻ നടപടികൾ സ്വീകരിച്ചില്ലെന്ന് ദമ്പതികൾ പറഞ്ഞു.