* കെ.എസ്. യു പ്രവർത്തകൻ ആശുപത്രിയിൽ
കാലടി: ശ്രീശങ്കര കോളേജിലെ തിരഞ്ഞെടുപ്പിൽ കെ.എസ്. യു ചെയർമാൻ സ്ഥാനാർത്ഥി ബോബിൻ ജോണിന്റെ പത്രിക തള്ളിയതിനെ ചൊല്ലിയുണ്ടായ തർക്കം എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചു. സി.പി.എം നേതാക്കൾ പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയാണ് പത്രിക തള്ളിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.
വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് കോളേജിലെത്തിയ കാലടി പൊലീസ് കെ എസ്.യു വിദ്യാർത്ഥികളെ തല്ലിച്ചതച്ചതായും ഫോൺ എറിഞ്ഞ് നശിപ്പിച്ചതായും വിദ്യാർത്ഥികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കെ.എസ്. യു പ്രവർത്തകൻ അഖിലിനെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കെ.എസ്.യു നേതാക്കൾ മന:പൂർവം അക്രമമഴിച്ചുവിടുന്നതായാണ് എസ്.എഫ്.ഐ ആരോപണം. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.