ചോറ്റാനിക്കര: ചോറ്റാനിക്കര ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഏഴാം ദിനമായ ഇന്ന് രാവിലെ 8.30ന് തിരുവല്ല രാധാകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന മേളം. രാവിലെ 7മുതൽ വൈകിട്ട് മൂന്നുവരെ നവരാത്രി സംഗീതോത്സവം,​ തുടർന്ന് നാലുവരെ തിരുവാതിരകളി. രണ്ട് സ്റ്റേജുകളിലുമായി നൃത്തം, കച്ചേരി, വയലിൻകച്ചേരി, ശാസ്താംപാട്ട് , അഷ്ടപദിക്കച്ചേരി, നൃത്തസന്ധ്യ, മോഹിനിയാട്ടം, ഭരതനാട്യം, നൃത്തനൃത്യങ്ങൾ എന്നിവയും നടക്കും. നവരാത്രിപൂജയും പ്രസാദഊട്ടും.