
കൊച്ചി: കെ.എസ്.ഇ.ബിയുടെ സാമ്പത്തിക പ്രതിസന്ധിക്കും നിലനിൽപ്പിനും ഭീഷണിയാകുന്ന നയസമീപനങ്ങൾ മാറ്റാൻ പെൻഷണേഴ്‌സ് കൂട്ടായ്മ സംഘടിപ്പിക്കുന്ന ജാഗ്രതാസദസ് നാളെ ഒന്നിന് പെരുമ്പാവൂർ വൈദ്യുതിഭവൻ അങ്കണത്തിൽ നടക്കും. കൂട്ടായ്‌മയുടെ സാങ്കേതിക സമിതി കൺവീനറും കെ.എസ്.ഇ.ബി മുൻ ഡയറക്ടറുമായ എം. മുഹമ്മദാലി റാവുത്തർ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന പ്രസിഡന്റ് ജെയിംസ് എം. ഡേവിഡ് അദ്ധ്യക്ഷനാകും. ജനറൽ സെക്രട്ടറി എം.വി. വിമൽചന്ദ്, മാസ്റ്റർ ട്രസ്റ്റ് ലീഗൽ സമിതി കൺവീനർ വി.പി രാധാകൃഷ്ണൻ എന്നിവർ സംസാരിക്കും. ഗീത ആർ. നായർ, ഇ.പി ശ്രീദേവി, കെ.പി. പ്രദീപ്, പി.ജെ. ശിവദാസൻ, പി.എം. അബ്ദുൾ റഹിം എന്നിവർ നേതൃത്വം നൽകും.