marine

കൊച്ചി: നോട്ടിക്കൽ എൻജിനിയറിംഗ് കേഡറ്റ് പ്രവേശനത്തിൽ 2027ഓടെ ആൺ, പെൺ തുല്യത നേടാനുള്ള പദ്ധതി ലക്ഷ്യത്തിലേക്ക്. 2024ൽ വനിത കേഡറ്റുകളുടെ എണ്ണം 45 ശതമാനമായി. 2012ൽ 41 ആയിരുന്ന ഇന്ത്യൻ വനിത നാവികരുടെ എണ്ണം 350ലെത്തി.എ.പി. മൊള്ളർ ഇന്ത്യയിൽ നടപ്പാക്കുന്ന പദ്ധതിയായ ഈക്വൽ അറ്റ് സീയിലാണ് പരിശീലനം നൽകുന്നത്. 2023ൽ 21 വനിതകളുമായി ആരംഭിച്ച പരിശീലനപദ്ധതിയിൽ ഇപ്പോൾ 70 പേരാണുള്ളത്. ഇത് അഭിമാന നേട്ടമാണെന്ന് മെഴ്‌സ്‌ക്ക് ഏഷ്യ മറൈൻ പീപ്പിൾ മേധാവി കരൺ കൊച്ചർ പറഞ്ഞു. മെഴ്‌സ്‌കിന്റെ കപ്പലുകളിലെ വനിതാ നാവികരുടെ എണ്ണം 2021ലെ 295ൽ നിന്ന് 650ലധികമായി.