
കൊച്ചി: കലാസാഹിത്യ സംഘടനയായ മലയാള കാവ്യസാഹിതിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി ബിന്ദു ദിലീപ് രാജിനെ ( തിരുവനന്തപുരം) സംസ്ഥാന സമിതി യോഗം തിരഞ്ഞെടുത്തു. എഴുത്തുകാരനും കാവ്യസാഹിതി സംസ്ഥാന പ്രസിഡന്റുമായ കാവാലം അനിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുഷമ ശിവരാമൻ ആമുഖാവതരണം നിർവഹിച്ചു. സംസ്ഥാന സഹസംഘടനാ സെക്രട്ടറിമാരായ യമുന ദിലീപ്, വി. സുചിത്രപ്രഭു എന്നിവർ സംസാരിച്ചു. ട്രസ്റ്റിയും സഹസംഘടനാ സെക്രട്ടറിയുമായ ബിന്ദു ദിലീപ് രാജ് ആലപ്പുഴ കാർത്തികപ്പള്ളി പുതിയവിള സ്വദേശിനിയും തിരുവനന്തപുരം ചാക്ക മേഘവിഹാറിൽ ദിലീപ് രാജിന്റെ ഭാര്യയുമാണ്.