കൊച്ചി: നാളികേര വികസനബോർഡ് ഹിന്ദി മാസാചരണത്തോടനുബന്ധിച്ച് അമൃത്കുംഭ്- ഡാബ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഹിന്ദി കവിതാരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഹിന്ദി അദ്ധ്യാപക വിഭാഗത്തിൽ എരൂർ ഭവൻസ് വിദ്യാമന്ദിറിലെ രശ്മി നാഗേഷ് ഒന്നാം സ്ഥാനവും ആർ. മായാമോൾ രണ്ടാം സ്ഥാനവും നേടി. ഗവ.എച്ച്.എസ്.എസ് എളമക്കരയിലെ കെ.ജെ. ജൊബ്രീന, കടവന്ത്ര കേന്ദ്രീയ വിദ്യാലയിലേെ കെ. സുനിത എന്നിവ‌ർ മൂന്നാംസ്ഥാനം നേടി.
സീനിയർ വിദ്യാർത്ഥികളിൽ കളമശേരി രാജഗിരി പബ്ലിക് സ്കൂളിലെ വേദ നായർ, ‌കാലടി ജ്ഞാനോദയ സെൻട്രൽ സ്കൂളിലെ എ.എസ്. നിവേദിത, വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂളിലെ അനുകൽപ് കൗശിക് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനംനേടി.

ജൂനിയർ വിഭാഗത്തിൽ മലയാറ്റൂർ ടോളിൻസ് വേൾഡ് സ്കൂളിലെ ഹൃദിക അനിൽ ഒന്നാംസ്ഥാനവും എളമക്കര ഭവൻസ് വിദ്യാമന്ദിറിലെ സരിത സത്പതി രണ്ടാം സ്ഥാനവും മലയാറ്റൂർ ടോളിൻസ് വേൾഡ് സ്കൂളിലെ ശക്തി സഞ്ജിത, വേദിക എ. നായർ എന്നിവർ മൂന്നാംസ്ഥാനവും നേടി.