കൊച്ചി: നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേരള കോൺഗ്രസിന്റെ 60-ാം ജന്മദിനം ആഘോഷിക്കും. എറണാകുളം നോർത്ത് ക്ളാസിക് ഹോട്ടലിൽ ഇന്നുച്ചയ്ക്ക് രണ്ടിന് 60 തിരികൾ തെളിച്ച് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്യും.ജനറൽ സെക്രട്ടറി എം.എൻ. ഗിരി തുടങ്ങിയവർ സംസാരിക്കും.